ഭ്രമണം സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

ഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഭ്രമണത്തില്‍ ഹരിത എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്. ഈ സീരിയലിന്റെ ക്യാമറ ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സമയത്തെ ഇവരുടെ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് സ്വാതി അഭിനയരംഗത്തെത്തുന്നത്.

Top