serial actress sabarna andand dead

ചെന്നൈ: പ്രമുഖ തമിഴ്, മലയാളം സീരിയല്‍ നടിയും ടിവി അവതാരകയുമായ സബര്‍ണ ആനന്ദ് മരിച്ച നിലയില്‍. ചെന്നൈയിലെ അപാര്‍ട്‌മെന്റില്‍ വെള്ളിയാഴ്ച്ചയാണ് സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസമായി സബര്‍ണയുടെ അപാര്‍ട്‌മെന്റ് അടച്ചിട്ട നിലയിലായിരുന്നു. അപാര്‍ട്‌മെന്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം അറിയുന്നത്. വീട് അകത്തു നിന്നും പൂട്ടിയിട്ടില്ലായിരുന്നു, സബര്‍ണയെ വെറും നിലത്ത് ഞരമ്പ് മുറിച്ചു മരിച്ച നിലയില്‍ കണ്ടത്.

സബര്‍ണയുടെ മരണത്തില്‍ ഇതുവരെയും തമിഴ് സീരിയല്‍ ലോകത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. സബര്‍ണ ബോള്‍ഡ് ആണെന്നാണ് സുഹൃത്തുക്കളുടെ വാദം, എന്നാല്‍ സൗഹൃദത്തെയും ബന്ധങ്ങളെയുമൊക്കെ ആവശ്യത്തില്‍ക്കവിഞ്ഞ് സ്ഥാനം കൊടുക്കുന്നയാളായിരുന്നുവത്രേ താരം. നിലവില്‍ ആത്മഹത്യയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്, വിഷയത്തില്‍ അന്വേഷണം നടന്നു വരികയാണ്.

മലയാളത്തില്‍ മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലില്‍ സബര്‍ണ നായികയായി എത്തിയിരുന്നു. അന്ന് ആണ്‍ വേഷത്തില്‍ തകര്‍ത്തഭിനയിച്ചു കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു സബര്‍ണ.

Top