സീരിയല്‍ നടിയെ വിവാഹം കഴിക്കണം; അശ്ലീല സന്ദേശമയച്ച ആരാധകന്‍ അറസ്റ്റില്‍

ARREST

സീരിയല്‍ നടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെ ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ച് ശല്യപ്പെടുത്തിയ ആരാധകന്‍ പൊലീസ് പിടിയില്‍. പ്രശസ്ത മറാത്തി സീരിയല്‍ നടിയ്ക്കാണ് ആരാധകന്റെ ശല്യം നേരിടേണ്ടി വന്നത്. മുംബൈയിലാണ് സംഭവം.

30 കാരനായ സരണ്‍ ജോഷി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഈ മെയില്‍ വഴി 40 ഓളം അശ്ലീല സന്ദേശമയച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്. നടിയെ ഒരുപാട് ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ച് ശല്യം ചെയ്തതായി പൊലീസ് പറഞ്ഞു.

നടിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഇയാള്‍ ഇമെയില്‍ വിലാസം തപ്പിയെടുത്തത്. മെയ് 31 മുതല്‍ ഇയാള്‍ നിരന്തരം സന്ദേശമയക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. IT ആക്ട് കൂടാതെ IPC 509 വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top