നരച്ച താടിയായിട്ടാണെങ്കിലും ഖത്തര്‍ ലോകകപ്പില്‍ കളിക്കും; സെര്‍ജിയോ റാമോസ്

sergio-ramos

മോസ്‌കോ: ലോകകപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ഉടനൊന്നും വിരമിക്കില്ലെന്ന് സ്പാനിഷ് നായകന്‍ സെര്‍ജിയോ റാമോസ്. നിരാശ മാറ്റാന്‍ ആവശ്യമെങ്കില്‍ ഖത്തറില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ നരച്ച താടിയുമായിട്ടാണെങ്കിലും കളിക്കാന്‍ തയ്യാറാണെന്നും റാമോസ് പറഞ്ഞു.

പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ തോറ്റ് പുറത്തായത് ഏറെ വേദനിപ്പിക്കുന്നുവെന്നും റാമോസ് പറഞ്ഞു. 2010ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമില്‍ അംഗമായിരുന്നു റാമോസ്. ലാലിഗയിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ നായകന്‍ കൂടിയാണ് റാമോസ്.

Top