Sergio Agüero on hat-trick against Chelsea

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ ചെല്‍സിയെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തി.

33, 54, 80 മിനിറ്റുകളിലായിരുന്നു അഗ്യൂറോയുടെ ഗോളുകള്‍. രണ്ടു ഗോളുകള്‍ ഫീല്‍ഡ് ഗോളുകളായിരുന്നെങ്കില്‍ മൂന്നാമത്തേത് പെനാല്‍റ്റിയിലൂടെ ആയിരുന്നു.

78 -ാം മിനിറ്റില്‍ ചെല്‍സി ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. പത്തുപേരായി ചുരുങ്ങിയിട്ടും പിന്നീട് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ചെല്‍സി രക്ഷപെടുകയായിരുന്നു. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു കയറി.

Top