ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് വീണ്ടും പരിക്ക് ; റയല്‍ മാഡ്രിഡ് പരുങ്ങലില്‍

sergio-ramos

മാഡ്രിഡ്: റയല്‍ മാഡ്രിഡിനെ കുരുക്കിലാക്കി ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വീണ്ടും പരിക്കിന്റെ പിടിയില്‍. പേശി വലിവിനെ തുടര്‍ന്നു മൂന്നാഴ്ചത്തോളം റാമോസിന് വിശ്രമം വേണ്ടിവരും.

ഇതോടെ സെല്‍റ്റ വിഗോയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ താരം കളിക്കില്ലെന്ന് ഉറപ്പായി. പ്രമുഖ താരങ്ങളുടെ പരിക്ക് റയലിനു വലിയ തിരിച്ചടിയാണ്. നിലവില്‍ കരീം ബേനസീമയും പരിക്കേറ്റ് ടീമിന് പുറത്താണ്.

Top