കാലിലെ പരിക്ക്; സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി

പാരീസ്: കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി. പരിക്ക് ഭേദമാകാന്‍ ആറാഴ്ച വരെ വിശ്രമം ആവശ്യമായി വരുമെന്ന് സെറീന പറഞ്ഞു.

രണ്ടാം റൗണ്ടില്‍ കടന്ന സെറീനയുടെ എതിരാളി ബള്‍ഗേറിയയുടെ സെവ്തന പിരണ്‍കോവയായിരുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയ താരമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റിക്കാര്‍ഡിലേക്ക് എത്താന്‍ സെറീനയ്ക്ക് ഒരു കിരീട ദൂരം മാത്രമാണുള്ളത്. സെറീന ഇതുവരെ 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് നേടിയത്. മൂന്ന് തവണ സെറീന ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

Top