കരിയറിലെ ഏറ്റവും മോശം പ്രകടനവുമായി സെറീന വില്യംസ്

രിയറിലെ ഏറ്റവും മോശപ്പെട്ട പ്രകടനവുമായി സെറീന വില്യംസ്. വുമണ്‍ ടെന്നീസ് അസോസിയേഷന്‍ സാന്‍ ജോസില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച മത്സരത്തിലാണ് സെറീനയുടെ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ബ്രീട്ടീഷ് താരമായ ജോഹന്ന കോന്‍തായോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍ 6-1, 6-0. 51 മിനിറ്റു കൊണ്ടാണ് ജോഹന്ന സെറീനയെ വിഴ്ത്തിയത്. വിമ്പിള്‍ഡണ്‍ മത്സരത്തിന് ശേഷം സെറീന കളിക്കുന്ന ആദ്യ മത്സരമാണിത്.

എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്, എന്റെ മനസ്സില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. നഷ്ടപ്പെട്ടതോര്‍ത്തിരിക്കാന്‍ സമയമില്ല, വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് പരിശ്രമിക്കുന്നത് സെറീന പറഞ്ഞു.

Top