ആ ​വാ​ർ​ത്ത അ​ബ​ദ്ധ​ത്തിൽ പുറത്തായതാണെന്നു സെ​റീ​ന വി​ല്യം​സ്

serena williams

ന്യൂ​യോ​ർ​ക്ക്: താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വാ​ർ​ത്ത അ​ബ​ദ്ധ​ത്തി​ൽ പുറത്തായതാ​ണെ​ന്ന് സെ​റീ​ന വി​ല്യം​സ്.

മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള നീ​ന്ത​ൽ വേ​ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം 20 ആ​ഴ്ച​യെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ സ്നാ​പ്ചാ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് സെ​റീ​ന​യു​ടെ വി​ശേ​ഷം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

സ്നാ​പ്ചാ​റ്റി​ൽ‌ ചി​ത്രം വ​ന്ന​തി​നു പി​ന്നാ​ലെ സെ​റീ​ന​യു​ടെ വ​ക്താ​വ് കെ​ല്ലി ബു​ഷ് നൊ​വാ​കാ​ണ് വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ ​ഫോ​ട്ടോ നീ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സ്നാ​പ് ചാ​റ്റി​ൽ ആ ​ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തൊ​രു കൈ​യ​ബ​ദ്ധ​മാ​യി​രു​ന്നെ​ന്ന് സെ​റീ​ന പ​റ​യു​ന്നു. ഗ​ർ​ഭി​ണി​യാ​യ ശേ​ഷം എ​ല്ലാ ആ​ഴ്ച​യും ശ​രീ​ര​ത്തി​ന്‍റെ മാ​റ്റം അ​റി​യു​ന്ന​തി​ന് ചി​ത്രം പ​ക​ർ​ത്താ​റു​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി​യ ചി​ത്രം ഫോ​ണി​ൽ‌ സേ​വ് ചെ​യ്യു​ന്ന​തി​നി​ടെ സ്നാ​പ്ചാ​റ്റി​ൽ ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റി​ഞ്ഞു​കൊ​ണ്ട് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത​ല്ലെ​ന്നും സെ​റീ​ന പ​റ​ഞ്ഞു.

Top