ആ സൂപ്പര്‍ ഹീറോ പലപ്പോഴും അവള്‍ക്ക് മുന്നില്‍ തോറ്റുപോകും; സെറീനയുടെ ഏക എതിരാളി!

ത്ത് കൈകളുണ്ടായാലും വീട്ടിലെ ജോലി തീരുന്നില്ലല്ലോ എന്ന് പരാതിയുള്ള വീട്ടമ്മമാര്‍ കണ്ടു പഠിക്കണം സെറീനയെ. സെറീന എന്നു പറയുമ്പോള്‍ നെറ്റിചുളിക്കണ്ട. തിരക്കേറിയ കായികതാരം എന്ന പദവി സ്വന്തമാക്കിയ സെറീന വില്യംസ് തന്നെയാണ് കക്ഷി.

‘കുഞ്ഞിനെ നോക്കേണ്ടത് അച്ഛന്റെയും അമ്മയുടെയും കൂട്ടായ ഉത്തരവാദിത്തമാണ്’ എന്നാണ് സെറീന പറയുന്നത്. അച്ഛന്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ റെഡിയാണ്. ആ ഒരു ഉറപ്പ് തന്നെയാണ് ഒരു സ്ത്രീയുടെ ജീവിതത്തില്‍ പലകാര്യങ്ങളും വിജയമാക്കുന്നത് എന്നാണ് സെറീന പറയുന്നത്. കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളും… എല്ലാം ഒരു പോലെ കൈകാര്യ ചെയ്യുന്ന ഒരു സൂപ്പര്‍ ഹീറോ ആകുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. തന്റെ ജീവിതത്തില്‍ അതിനെല്ലാം തുല്യപ്രാധാന്യം നില്‍ക്കുന്നെന്നും സെറീന പറയുന്നു.

എന്നാല്‍ കളിക്കളത്തിലെ ആ ഹീറോയിസം പലപ്പോഴും തോറ്റുപോകുന്നത് രണ്ട് വയസ്സുകാരി മകള്‍ക്ക് മുന്നിലാണ്. സെറീനയുടെ ഏക എതിരാളി എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിവരും. മകള്‍ ഒളിംപിയയെ കുറിച്ച് പറയുമ്പോള്‍ സെറീനയ്ക്ക് നൂറു നാവാണ്.

‘ഇപ്പോഴത്തെ അവളുടെ ഇഷ്ടം ഓട്ടമാണ്. എനിക്കത് ഇഷ്ടമല്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഓടുന്നത് അവളുടെ ഇഷ്ടവിനോദമാണ്, പിന്നാലെ ഓടുക എന്നത് എന്റെ ജോലിയും. പിന്നാലെ ആരെങ്കിലും ഓടി വരണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്’- സെറീന പറയുന്നു.

സെറീനയുടെ ജീവിതത്തെ മാറ്റിമറച്ച വര്‍ഷമാണ് 2017. കാരണം അന്നാണ് ആ കുഞ്ഞുമാലാഖ ജനിച്ചത്. സെറീനയുടെ ഭര്‍ത്താവായ അലക്‌സിസ് ഒഹാനിയന്‍ കുഞ്ഞിനെ നോക്കാനായി റെഡിറ്റിന്റെ കോഫൗണ്ടര്‍ സ്ഥാനം രാജി വച്ചതും വാര്‍ത്തയായിരുന്നു.

Top