റോജേഴ്‌സ് കപ്പ്; സിംഗിള്‍സ് ഫൈനലില്‍നിന്ന് സെറീന വില്യംസ് പിന്‍മാറി

ടൊറേന്റോ: റോജേഴ്‌സ് കപ്പ് ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍നിന്ന് സെറീന വില്യംസ് പിന്‍മാറി. ശാരീരിക വിഷമതകളെ തുടര്‍ന്ന് ആദ്യ സെറ്റ് പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് സെറീന മത്സരത്തില്‍നിന്നും പിന്‍മാറിയത്. ഇതോടെ കാനഡയുടെ കൗമാരതാരം ബിയാങ്ക ആന്ദ്രീസ്‌കു കിരീടം സ്വന്തമാക്കി.

റോജേഴ്‌സ് കപ്പ് വനിതാ സിംഗിള്‍സ് കിരീടം 1969 ന് ശേഷം ആദ്യമായി സ്വന്തമാക്കുന്ന കാനേഡിയന്‍ താരമായി പത്തൊന്‍പതുകാരിയായ ബിയാങ്ക മാറി.

മത്സരത്തില്‍ 1-3 ന് പിന്നില്‍നില്‍ക്കുമ്പോഴായിരുന്നു 37 കാരിയായ സെറീനയുടെ പിന്‍മാറ്റം. ഈ വര്‍ഷം തനിക്ക് വിഷമമുള്ളതാണെങ്കിലും തിരിച്ചുവരുമെന്ന് സെറീന ആത്മവിശ്വാസം പ്രകടിപ്പിച്ചു. വൈകാരിക നിമിഷങ്ങള്‍ക്കാണ് ഇതോടെ കളിക്കളം വേദിയായത്.

Top