വേദനയോട് പൊരുതി സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുപ്പത്തിയേഴുകാരിയായ വെറ്ററന്‍ താരത്തിന്റെ വിജയം. ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4.

രണ്ടാം സെറ്റിനിടെ കാല്‍ക്കുഴയ്ക്കുണ്ടായ വേദനയെ തുടര്‍ന്ന് താരം കോര്‍ട്ടില്‍ ഇരുന്നു. പിന്നീട് വൈദ്യസഹായം തേടിയ ശേഷം കോര്‍ട്ടിലേക്ക് തിരികെ എത്തി മത്സരം ജയിച്ചവസാനിപ്പിച്ചു. ക്വാര്‍ട്ടറില്‍ ചൈനയുടെ വാംഗ് ഗ്വിയാംഗ് ആണ് സെറീനയുടെ എതിരാളി. ആഷ്ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് വാംഗ് ക്വാര്‍ട്ടറില്‍ കടന്നത്.

Top