സെറീന വില്യംസും റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: സെറീന വില്യംസും റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്നു.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെക്ക് താരം കരോളിന മുചോവയെ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-2. നാലാം റൗണ്ടില്‍ ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചാണ് സെറീനയുടെ എതിരാളി.

ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-2, 6-2, 6-1. മത്സരം 80 മിനിറ്റുകള്‍ക്കുള്ളില്‍ ഫെഡറര്‍ തീര്‍ത്തു.

Top