സെര്‍ബീയന്‍ നേതാവ് ഒലിവര്‍ ഇവാനോവിച്ച് വെടിയേറ്റ് മരിച്ചു

OLIVER IVANOVIC

പ്രിസ്റ്റിന: സെര്‍ബീയന്‍ നേതാവ് ഒലിവര്‍ ഇവാനോവിച്ച് വെടിയേറ്റ് മരിച്ചു. മിട്രോവിക നഗരത്തിലെ പാര്‍ട്ടി ഓഫിസിനു മുന്‍പില്‍ കാറില്‍ വന്നിറങ്ങുന്നതിനിടയില്‍ മറ്റൊരു വാഹനത്തിലെത്തിയ അക്രമിയുടെ വെടിയേറ്റാണ് അദ്ദേഹം മരിച്ചത്.

കൊസാവോയും സെര്‍ബിയയും സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ച ദിവസമാണ് ഇവാനോവിച്ച് കൊല്ലപ്പെട്ടത്. കൊസാവോ പ്രശ്‌നത്തില്‍ നിയമ നടപടി നേരിടുന്ന നേതാവാണ് ഇവാനോവിച്ച്.’സെര്‍ബീയന്‍ ജനതക്കെതിരായ ഭീകരാക്രമണം’ എന്നാണ് സെര്‍ബീയന്‍ സര്‍ക്കാര്‍ പ്രതിനിധി മാര്‍കോ ജൂറിച്ച് ഇവോനോവിച്ചിന്റെ കൊലപാതകത്തെ കുറിച്ച് പ്രതികരിച്ചത്‌.

Top