സെര്‍ബിയയില്‍ 2 അഭയാര്‍ത്ഥികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബെല്‍ഗ്രേഡ്:സെര്‍ബിയയില്‍ 2 അഭയാര്‍ത്ഥികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ഗ്രേഡിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമമായ ഡോബ്രിന്‍സിയിലാണ് സംഭവം നടന്നത്. ബുധനാഴ്ചയാണ് അഭയാര്‍ത്ഥികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, എഷ്യ എന്നീരാജ്യങ്ങളിലെ 100 ലധികം അഭയാര്‍ത്ഥികള്‍ 2015 മുതല്‍ പശ്ചാത്യ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കാറുണ്ട്. ടര്‍ക്കിയില്‍ നിന്നും ബള്‍ഗേറിയയില്‍ നിന്നും അഭയാര്‍ത്ഥികള്‍ സെര്‍ബിയയിലേക്ക് കുടിയേറുന്നുണ്ട്. ചില സമയങ്ങളില്‍ അഭയാര്‍ത്ഥികളെ മയക്കുമരുന്ന് മാഫിയകള്‍ കള്ളകടത്തുകാര്‍ തുടങ്ങിയവര്‍ ചൂഷണം ചെയ്യാറുമുണ്ട്. സെര്‍ബിയയിലെ സര്‍ക്കാര്‍ ക്യാമ്പുകളില്‍ ഏകദേശം 3600 അഭയാര്‍ത്ഥികള്‍ കുടിയേറ്റക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ബോസ്‌നിയ, ക്രോയേഷ്യ, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ബെല്‍ഗ്രേഡിലെ പല സ്ഥലങ്ങളിലും ജീവിക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പൊലീസ് പിടുകൂടുന്നുണ്ടെങ്കിലും പൊതുവേ കുടിയേറ്റക്കാര്‍ ആക്രമണകാരികളല്ലെന്ന് സെര്‍ബിയന്‍ അതോറിറ്റി വ്യക്തമാക്കി.

Top