അനാ ബ്രണാബിക് സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രി

ബെല്‍ഗ്രേഡ്: സെര്‍ബിയയുടെ പുതിയ പ്രധാനമന്ത്രിയാകാനൊരുങ്ങി അനാ ബ്രണാബിക്. ബ്രണാബികിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അലക്‌സാണ്ടര്‍ വിസിക് നാമനിര്‍ദേശം ചെയ്തു. സെര്‍ബിയയുടെ അഭിവൃദ്ധിക്കായി ബ്രണാബിക്കിന്റെ സേവനം ആവശ്യമാണെന്ന് വിസിക് പറഞ്ഞു. വിസിക്കിന്റെ പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും പിന്തുണയുള്ളതിനാല്‍ ബ്രണാബികിന് പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, സ്വവര്‍ഗാനുരാഗിയായ ബ്രണാബികിനെ തെരഞ്ഞെടുത്തതില്‍ എതിര്‍പ്പുമായി ഡ്രാഗണ്‍ മാര്‍ക്കോവിക് പല്‍മ ഓഫ് യൂണിഫൈഡ് സെര്‍ബിയയുടെ നേതാവ് രംഗത്തെത്തി. ബ്രണാബിക് അല്ല തങ്ങളുടെ പ്രധാനമന്ത്രിയെന്ന് യൂണിഫൈഡ് സെര്‍ബിയയുടെ നേതാവ് പറഞ്ഞു. എന്നാല്‍ ബ്രണാബികിന് പിന്തുണയുമായി ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ സെര്‍ബിയയുടെ പബ്ലിക് അഡ്മിസ്‌ട്രേഷന്‍ മന്ത്രിയാണ് ബ്രണാബിക്. യുകെയിലും യുഎസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുള്ള ബ്രണാബിക് ‘ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം നേടിയിട്ടുണ്ട്.

Top