ജമ്മുകശ്മീരില്‍ വിഘടനവാദി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

arrested

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിഘടനവാദി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരില്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകഐല്‍എഫ്) ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

അബിഗുസാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. ശ്രീനഗറിലെ വസതിയിലാണ് മിര്‍വായിസ് ഉമര്‍ കഴിയുന്നത്. കനത്ത പൊലീസ് കാവല്‍ വീടിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top