സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി; പുറത്താക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

 

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി. ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കും. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിന് കൈമാറി. പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. അതേസമയം ബാലാജിയെ പുറത്താക്കില്ലെന്നും വകുപ്പില്ല മന്ത്രി ആക്കാനാണ് സാധ്യതയെന്നുമാണ് വിവരം.

സെന്തില്‍ ബാലാജിക്കെതിരെ പിടി മുറുക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സെന്തില്‍ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്റെ പേരില്‍ സ്വന്തമാക്കിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Top