രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു

ന്യൂഡല്‍ഹി : രാജ്യസസഭാ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നേക്കുമെന്ന ഭയത്തേത്തുടര്‍ന്ന് ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.റിപ്പോര്‍ട്ട് ചെയ്തു.കോണ്‍ഗ്രസിന്റെ ഭരണപ്രദേശമായ ഛത്തീസ്ഗഡിലെ ഒരു റിസോര്‍ട്ടില്‍ നാളെ മുതല്‍ മുറികള്‍ ബുക്ക് ചെയ്തതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ മാറ്റുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ എ.എന്‍.ഐയെ അറിയിച്ചു.

Top