ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 48 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ ആശ്വസം. സെന്‍സെക്‌സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 231 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്.വാഹന ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.

ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്‌കൃത എണ്ണവില ആഭ്യന്തര സൂചികകള്‍ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

Top