ഇന്ത്യന്‍ വളര്‍ച്ച 4.9 ശതമാനം മാത്രം; നോമുറയുടെ വിലയിരുത്തല്‍

മും​ബൈ: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഈ വര്‍ഷം അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കു​മെ​ന്ന് ധ​ന​കാ​ര്യ വി​ശ​ക​ല​ന സ്ഥാ​പ​നത്തിന്റെ റിപ്പോർട്ട്. നേരത്തെ 5.7 ശതമാനമായിരുന്നു ഇവർ കണക്കാക്കിയത്. എന്നാൽ ജാ​പ്പ​നീ​സ് നി​ക്ഷേ​പ ഭീ​മ​ൻ നോ​മു​റ​യു​ടെ കീ​ഴി​ലു​ള്ള നോ​മു​റ ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ്‌​സി​ന്‍റെ പ​ഠ​ന​ത്തി​ൽ 2019-20 ലെ ​ഇ​ന്ത്യ​ൻ വ​ള​ർ​ച്ച 4.9 ശ​ത​മാ​ന​മേ വ​റുകയുളൂ എന്നാണ് ഇപ്പോഴത്തെ കണക്ക്.

ബാ​ങ്കു​ക​ളും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​മ്പനി​ക​ളും മ്യൂച്ചല്‍ ഫ​ണ്ടു​ക​ളും ഭീഷണിയിലാണെന്നും നോമുറ വിലയിരുത്തി.

ഊ​ർ​ജം, ലോ​ഹ​ങ്ങ​ൾ, ഖ​ന​നം, ടെ​ലി​കോം, ടെ​ക്സ്റ്റൈ​ൽ​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ കമ്പനികള്‍ കട ഭാരത്തിലാണെന്നും പാ​പ്പ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കാ​ത്ത​തു​മൂ​ലം ബാ​ങ്കു​ക​ൾ​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ കി​ട്ടാ​ൻ വ​ലി​യ കാ​ല​താ​മ​സം നേരിടുന്നത് കൊണ്ട് ഇത് വായ്പാ പ്രതിസന്ധി സൃഷ്ടിക്കുന്നതായും നോമുറ ചൂണ്ടിക്കാട്ടി.

Top