സെന്‍സെക്സ് 418 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 418 പോയന്റ് നഷ്ടത്തില്‍ 41050ലും നിഫ്റ്റി 128 പോയന്റ് താഴ്ന്ന് 12098ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

മധ്യേഷ്യയിലെ സംഘര്‍ഷാവസ്ഥ ഓഹരി വിപണിയെ ബാധിച്ചു. ബിഎസ്ഇയിലെ 317 കമ്പനികള്‍ നേട്ടത്തിലും 1052 കമ്പനികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല. ഐടി ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്.

ടൈറ്റന്‍ കമ്പനി, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എസ്ബിഐ, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top