നേട്ടം തുടരുന്നു; സെന്‍സെക്സ് 335 പോയന്റ് ഉയര്‍ന്നു

sensex

മുംബൈ: കോവിഡ് പ്രതിസന്ധിക്കിടയിലും ആത്മവിശ്വാസത്തോടെ സൂചികകള്‍. മൂന്നാം ദിവസവും സൂചികകള്‍ കുതിച്ചു. നിഫ്റ്റി 14,700ന് മുകളിലെത്തി.

സെന്‍സെക്‌സ് 335 പോയന്റ് നേട്ടത്തില്‍ 49,278ലും നിഫ്റ്റി 90 പോയന്റ് ഉയര്‍ന്ന് 14,743ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1142 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 242 ഓഹരികള്‍ നഷ്ടത്തിലുമാണ്. 55 ഓഹരികള്‍ക്ക് മാറ്റമില്ല.

ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബജാജ് ഫിന്‍സര്‍വ്, ബയോകോണ്‍, ബോംബെ ഡൈയിങ് തുടങ്ങി 21 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top