സെന്‍സെക്സ് വീണ്ടും 50,000 കടന്നു; ഓഹരി സൂചികകളില്‍ മുന്നേറ്റം

sensex

മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനു ശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 50,000 തിരിച്ചുപിടിച്ചു. 380 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 50,040ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 114 പോയന്റ് ഉയര്‍ന്ന് 14,926ലിലുമെത്തി.

ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ ലൈഫ്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റല്‍ ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് തുടങ്ങിയ സൂചികകളും 0.6ശതമാനത്തോളം ഉയര്‍ന്നു.

 

Top