270 പോയന്റിലേറെ ഉയര്‍ന്ന് സെന്‍സെക്സ്

sensex1

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ്‌ ചെയ്തു. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ട ചില കമ്പനികള്‍ മികച്ച കുതിപ്പുനടത്തി. നിഫ്റ്റി 14,700ന് മുകളില്‍ ക്ലോസ് ചെയ്തു.

272.21 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 48,949.76ലാണ് സൂചിക ക്ലോസ്‌ ചെയ്തത്. നിഫ്റ്റി 106.90 പോയന്റ് ഉയര്‍ന്ന് 14,724.80ലുമെത്തി. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ടൈറ്റാന്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്‌സ്, ഐടിസി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ്‌ ചെയ്തത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.9ശതമാനവും 0.6ശതമാനവും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഫാര്‍മ സൂചികകള്‍ നഷ്ടം നേരിട്ടു. മെറ്റല്‍, ഐടി സൂചികകളില്‍ കുതിപ്പ്തുടര്‍ന്നു.

 

Top