സെന്‍സെക്​സ് 305 പോയിന്‍റ്​ ഉയര്‍ന്ന്​ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു

Sensex

മുംബൈ: ഓഹരി സൂചികകളിൽ റെക്കോര്‍ഡ്​ നേട്ടം. സെന്‍സെക്​സ് 305 പോയിന്‍റ്​ ഉയര്‍ന്ന്​ 35081ലും, നിഫ്​റ്റി 10788 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്​, ടി.സി.എസ്​ എന്നീ ഐ.ടി കമ്പനികളുടെ ലാഭ ഫലത്തിലുണ്ടായ ഉയര്‍ച്ചയാണ്​ വിപണിയിൽ നേട്ടത്തിന്​ കരുത്തായത്​. ബാങ്കിങ്​,ഹെല്‍ത്​ കെയര്‍, എന്നിവയുടെ ഒാഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top