സെന്‍സെക്‌സ് 352.03 പോയിന്റ് നേട്ടത്തിൽ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 352.03 പോയിന്റ് ഉയര്‍ന്ന് 32,949.221ലും നിഫ്റ്റി 122.60 പോയിന്റ് നേട്ടത്തില്‍ 10,166.70ലുമാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു..

ബിഎസ്ഇയിലെ 1843 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 835 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മൂലധന സാമഗ്രി, ഓട്ടോ, ഊര്‍ജം, ലോഹം, ബാങ്ക്, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ താല്‍പര്യംകാണിച്ചതാണ് സൂചികകള്‍ക്ക് നേട്ടമായത്.

ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കോള്‍ ഇന്ത്യ, ടിസിഎസ്, സിപ്ല, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top