സെന്‍സെക്‌സ് 36 പോയിന്റ് നഷ്ടത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ തന്നെ നഷ്ടത്തിലായി.

സെന്‍സെക്‌സ് 36 പോയിന്റ് നഷ്ടത്തില്‍ 33,537ലും, നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 10,406ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 753 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, ലുപിന്‍, സിപ്ല, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top