സെന്‍സെക്‌സ് 306 പോയന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 306.54 പോയന്റ് നേട്ടത്തില്‍ 34,287.24ലിലും നിഫ്റ്റി 113.10 പോയന്റ് ഉയര്‍ന്ന് 10142.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 2028 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 505 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികള്‍ക്ക് മാറ്റമില്ല.

എസ്ബിഐ, ഭാരതി ഇന്‍ഫ്രടെല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് മിച്ചനേട്ടമുണ്ടാക്കിയത്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് ഏഴ്ശതമാനം ഉയര്‍ന്നു. ലോഹം, വാഹനം, അടിസ്ഥാനസൗകര്യവികസനം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു.

Top