സെന്‍സെക്‌സ് 258 പോയന്റ് ഉയര്‍ന്നു; നിഫ്റ്റി 17,414ന് മുകളിലെത്തി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടെ വ്യാഴാഴ്ച വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,400 നിലവാരത്തിലെത്തി.

സെന്‍സെക്സ് 258 പോയന്റ് ഉയര്‍ന്ന് 58,255ലും നിഫ്റ്റി 92 പോയന്റ് നേട്ടത്തില്‍ 17,414ലിലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അയവുവന്നതാണ് സൂചികകള്‍ നേട്ടമാക്കിയത്.

ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഐഒസി, ഹീറോ മോട്ടോര്‍ കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാമ് വ്യാപാരം നടക്കുന്നത്.

 

Top