നഷ്ടത്തെ മറികടന്ന് ഓഹരിവിപണി; സെന്‍സെക്‌സ് 185 പോയന്റ് നേട്ടത്തില്‍ ആരംഭിച്ചു

sensex

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ നഷ്ടത്തെ മറികന്ന് ഓഹരി വിപണി സെന്‍സെക്സ് 185 പോയന്റ് നേട്ടത്തില്‍ ആരംഭിച്ചു.സെന്‍സെക്‌സ് 38,942ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11,492ലുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ബിഎസ്ഇയിലെ 1069 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 421 ഓഹരികള്‍ നഷ്ടത്തിലുമാണ്. 85 ഓഹരികള്‍ക്ക് മാറ്റമില്ല.

ടൈറ്റാന്‍ കമ്പനി, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top