സെന്‍സെക്സ് 161.83 പോയിന്റ് ഉയര്‍ന്നു; ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

ഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് അവസാനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 161.83 പോയിന്റ് ഉയര്‍ന്ന് 36,724.74 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 39 പോയിന്റ് ഉയര്‍ന്ന് 10,800 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1179 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഡോ.റെഡ്ഡിസ് ലാബ്സ് (2.76%), ഐഒസി (2.64%), ഭാരതി എയര്‍ടെല്‍ (2.63%), എസ്ബിഐ (2.50%), ടാറ്റാ സ്റ്റീല്‍ (2.37%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടായത്.

എന്നാല്‍ വിപണി രംഗത്തെ സമ്മര്‍ദ്ദം മൂലം ഓഹരി വിവിധ കമ്പനികളുടെ ഓഹരിയില്‍ ഇടിവ് ഉണ്ടായി. മാരുതി സുസൂക്കി (3.62%), സണ്‍ഫാര്‍മ്മ (2.94%), ടാറ്റാ മോട്ടോര്‍സ് (2.80%), ബ്രിട്ടാനിയ്യ (2.67%), എഷ്യന്‍ പെയ്ന്റ്സ് (2.64%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിപണി രംഗത്ത് വിവിധ കമ്പനികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,808.59), സണ്‍ഫാര്‍മ്മ (1,447.90), മാരുതി സുസൂക്കി (1,145.72), യെസ് ബാങ്ക് (854.55), എച്ച്ഡിഎഫ്സി ബാങ്ക് (846.32) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

Top