സെൻസെക്‌സ് 102 പോയന്റ് നേട്ടത്തോടെ തുടക്കം കുറിച്ച്‌ ഓഹരി വിപണി

sensex

മുംബൈ: സെൻസെക്‌സ് 102 പോയന്റ് നേട്ടത്തോടെ ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു.

സെന്‍സെക്‌സ് 102 പോയന്റ് നേട്ടത്തില്‍ 31872ലും നിഫ്റ്റി 33 പോയന്റ് ഉയര്‍ന്ന് 9930ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1662 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 395 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഓഹരി തിരികെ വാങ്ങുന്ന പദ്ധതി നടപ്പാക്കിയതിനാൽ ഇന്‍ഫോസിസ് ഓഹരി വില കുതിച്ചു.

വേദാന്ത, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും സിപ്ല, എസ്ബിഐ, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top