Sensex trading marginally down

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 33 പോയിന്റ് നഷ്ടത്തില്‍ 26,679ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 8165ലുമെത്തി.

ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 305 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, അദാനി പോര്‍ട്‌സ്, എംആന്റ്എം, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top