സെന്‍സെക്‌സ് ഇന്ന് 145 പോയിന്റ് നേട്ടത്തോടെ തുടക്കം; നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: സെന്‍സെക്‌സ് ഇന്ന് നേട്ടത്തോടെ തുടക്കം. 145 പോയിന്റ് ഉയര്‍ന്ന് 37,103 ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റ് 43 പോയിന്റ് ഉയര്‍ന്ന് 10,969ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബി.എസ്.ഇയിലെ 479 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 301 ഓഹരികള്‍ നഷ്ടത്തിലുമാണ്.

മണപ്പുറം ഫിനാന്‍സ്, ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്, എല്‍ആന്റ്ടി ഫിനാന്‍സ്, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, ടൈറ്റാന്‍, ഗ്ലെന്‍മാര്‍ക്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top