ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 750 പോയിന്റ് താഴ്ന്ന് നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: ഇന്ന് നഷ്ടത്തോടെ തുടങ്ങിയ ഓഹരിവിപണി നഷ്ടത്തോടെ തന്നെ അവസാനിച്ചു. സെന്‍സെക്സ് 769 പോയന്റ് താഴ്ന്ന് 36,562 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 1.5 ശതമാനം താഴ്ന്ന് 10,797ലുമെത്തി.

ബാങ്കിങ് ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനത്തോളം ഇടിഞ്ഞു.പിഎന്‍ബിയുടെ ഓഹരി വില 8 ശതമാനവും ഐസിഐസിഐ ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും 4 ശതമാനവും എസ്ബിഐയുടെ രണ്ടുശതമാനവും താഴ്ന്നു. പൊതുമേഖല ബാങ്ക് സൂചിക 4 ശതമാനത്തോളം നഷ്ടത്തിലായി.

ഓട്ടോ ഓഹരികളായ ടാറ്റ മോ്ട്ടോഴ്സും ഐഷര്‍ മോട്ടോഴ്സും മൂന്നുശതമാനവും താഴ്ന്നു. ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപ്പിടുത്തത്തെതുടര്‍ന്ന് ഓഹരി വിലയില്‍ മൂന്ന് ശതമാനമാണ് നഷ്ടമുണ്ടായത്.

Top