സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്ന ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 572 പോയിന്റ് താഴ്ന്ന് 35312ലും നിഫ്റ്റി 182 പോയിന്റ് നഷ്ടത്തില്‍ 10601ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 745 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1778 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മയുടെ ഓഹരി മാത്രമായിരുന്നു നേട്ടത്തിലായിരുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

പവര്‍ഗ്രിഡ്, എച്ചഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, വേദാന്ത, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top