സെന്‍സെക്‌സ് 205 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നോട്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 205 പോയിന്റ് ഉയര്‍ന്ന് 36059ലും നിഫ്റ്റി 59 പോയിന്റ് നേട്ടത്തില്‍ 10797ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 302 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ്, ഇന്റെസന്റ് ബാങ്ക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ടിസിഎസ്, കോള്‍ ഇന്ത്യ, വേദാന്ത, കൊടക് ബാങ്ക്, സണ്‍ഫാര്‍മ, മാരുതി, പവര്‍ഗ്രിഡ്, വിപ്രോ, ടെക് മഹീന്ദ്ര, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

Top