ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്‌സ് 78 പോയിന്റ് നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 78 പോയിന്റ് നേട്ടത്തില്‍ 37368ലും, നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 11303ലുമാണ് വ്യാപാരം നടക്കുന്നത്. മെറ്റല്‍, ഫാര്‍മ ഉള്‍പ്പെടെ മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ്.

സിപ്ല, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, വിപ്രോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 295 പോയിന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top