Sensex starts 2016 on a weak note, down over 50

മുംബൈ: പുതുവല്‍സര ദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 50.99 പോയന്റ് നഷ്ടത്തില്‍ 26066 ലും നിഫ്റ്റി 19.70 പോയന്റ് താഴ്ന്ന് 7926 ലുമെത്തി.

1474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 560 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഗെയ്ല്‍, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജിസ് ഓഹരികള്‍ നഷ്ടത്തിലും എല്‍ ആന്‍ഡ് ടി, ഡോ. റെഡ്ഡിസ് ലാബ്, എസ്ബിഐ, എം ആന്‍ഡ് എം, മാരുതി സുസുക്കി, എസിസി, പിഎന്‍ബി, വേദാന്ത, അംബുജ സിമന്റ് ഓഹരികള്‍ നേട്ടത്തിലുമാണ്.

Top