സെന്‍സെക്സില്‍ 80 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തിന്റെ ഓരഴ്ച പിന്നിട്ട വിപണിയില്‍ പുതു ആഴ്ചയുടെ ആദ്യ ദിനത്തില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തില്‍ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകള്‍ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയില്‍ ലിസ്റ്റ്‌ ചെയ്യുന്നത്.

നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്‌സ്, ബജാജ് ഓട്ടോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

 

Top