സെന്‍സെക്സില്‍ 209 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെന്‍സെക്‌സ് 209 പോയന്റ് നഷ്ടത്തില്‍ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളര്‍ച്ചാനിരക്ക് 12.5ശതമാനത്തില്‍നിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

മാരുതി സുസുകി, നെസ് ലെ, ബിര്‍ളസോഫ്റ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈല്‍ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

Top