സെന്‍സെക്സില്‍ 184 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,400ന് താഴെയെത്തി.
സെന്‍സെക്‌സ് 184 പോയന്റ് നഷ്ടത്തില്‍ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നു ലക്ഷം കവിഞ്ഞതാണ് നിക്ഷേപകരെ കരുതലെടുക്കാന്‍ പ്രേരിപ്പിച്ചത്.
എല്‍ആന്‍ഡ്ടി, ഐടിസി, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, നെസ് ലെ, ടിസിഎസ്, മാരുതി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

നിഫ്റ്റി മെറ്റല്‍, ഫാര്‍മ, മീഡിയ സൂചികകള്‍ നേട്ടത്തിലും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എംആന്‍ഡ്എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്ത്യബുള്‍സ് റിയല്‍ എസ്റ്റേറ്റ് തുടങ്ങി 16 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

 

Top