സെന്‍സെക്സില്‍ 178 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഒക്ടോബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായതിനാല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. ദുര്‍ബലമായ ആഗോള കാലാവസ്ഥയും വിപണിയില്‍ പ്രതിഫലിച്ചു.

സെന്‍സെക്സ് 178 പോയന്റ് നഷ്ടത്തില്‍ 60,964ലിലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 18,149ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ്, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഹെല്‍ത്ത് കെയര്‍, പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

 

Top