സെന്‍സെക്സില്‍ 162 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 162 പോയന്റ് താഴ്ന്ന് 49,583ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 14,832ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 430 ഓഹരികള്‍ നഷ്ടത്തിലും 756 ഓഹരികള്‍ നേട്ടത്തിലുമാണ്. 75 ഓഹരികള്‍ക്ക് മാറ്റമില്ല. ഉയരുന്ന കോവിഡ് കേസുകളും ഏഷ്യന്‍ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, നെസ് ലെ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ സമ്മിശ്രമാണ് പ്രതികരണം. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. 1.1ശതമാനമാണ് താഴ്ന്നത്.

 

Top