സെന്‍സെക്സില്‍ 119 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. വില്പന സമ്മര്‍ദവും ആഗോള വിപണികളിലെ ഉണര്‍വില്ലായ്മയും സൂചികകളെ ബാധിച്ചു. സെന്‍സെക്‌സ് 119 പോയന്റ് താഴ്ന്ന് 55,462ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 16,525ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഗ്രാസിം, ഐഒസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ടെക് മഹീന്ദ്ര, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, സണ്‍ ഫാര്‍മ, സിപ്ല, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം തുടങ്ങിയ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എഫ്എംസിജി, ഫാര്‍മ സൂചികകളാണ് നേട്ടത്തില്‍ മുന്നില്‍.

 

Top