സെന്‍സെക്സില്‍ 60 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60 പോയന്റ് നേട്ടത്തില്‍ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 14540ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 705 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്. 81 ഓഹരികള്‍ക്ക് മാറ്റമില്ല.

ആഗോള വിപണികളിലെ നഷ്ടമാണ് സൂചികകളില്‍ പ്രതിഫലിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഒഎന്‍ജിസി, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, നെസ് ലെ, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി മെറ്റല്‍ സൂചികയാണ് നേട്ടത്തില്‍ മുന്നില്‍. സൂചിക 1.6ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ഐടി സൂചിക 1.5 ശതമാനം നഷ്ടത്തിലാണ്. വിപ്രോ, ഹാത് വെ കേബിള്‍, ബ്ലുബ്ലെന്‍ഡ്‌സ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നാലാംപാദ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

 

Top