സെന്‍സെക്സില്‍ 309 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 17,970ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുമ്പോഴും റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. നവംബറില്‍ ഇതുവരെ 8458 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ കയ്യൊഴിഞ്ഞത്. ഒക്ടോബറിലാകട്ടെ 13,550 കോടിയും.

ഓട്ടോ, ഐടി, മെറ്റല്‍ ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

 

Top