സെന്‍സെക്സില്‍ 278 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതികൂലമായ ആഗോള സാഹചര്യങ്ങള്‍ മറികടന്ന് സൂചികകളില്‍ ആശ്വാസത്തോടെ തുടക്കം. സെന്‍സെക്‌സ് 278 പോയന്റ് ഉയര്‍ന്ന 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറല്‍ റിസര്‍വ് യോഗവുമൊക്കെയാണ് കരുതലെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉള്‍പ്പടെയുള്ളവ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ഏഷ്യന്‍ പെയിന്റ്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ, മെറ്റല്‍ തുടങ്ങിയ സെക്ടറുകള്‍ നഷ്ടത്തിലും എഫ്എംസിജി, ഐടി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ സെക്ടറുകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്‌മോള്‍ക്യാപ് 0.25 ശതമാനവും ഉയര്‍ന്നു.

 

Top