സെന്‍സെക്സില്‍ 269 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്‌സ് 269 പോയന്റ് ഉയര്‍ന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്.

മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറല്‍ പൊതുമേഖല ബാങ്ക് സൂചിക ഒരു ശതമാനം ഉയര്‍ന്നു. എച്ച്എഫ്‌സിഎല്‍, സ്റ്റീല്‍ സ്‌ട്രൈപ്‌സ്, വെല്‍ക്യുര്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസിക്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

 

Top